രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നേതാക്കള്‍ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. കേസോ പരാതിയോ ഇല്ലാത്ത സാഹചര്യത്തില്‍ രാജി ആവശ്യപ്പെടേണ്ടതില്ലെന്ന് കെപിസിസി തീരുമാനിച്ചിരുന്നു. വിവാദംഅവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം.അതേസമയം എംഎല്‍എ സ്ഥാനത്ത് രാഹുലിന് തുടരാം.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്ന് സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട കെപിസിസിനേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ രാഹുലിന്റെ രാജിയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ രാഹുലിന് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ രാജി സമ്മര്‍ദത്തില്‍ നിന്ന് കോണ്‍?ഗ്രസ് നേതാക്കള്‍ പിന്നോട്ട് പോവുകയാണ്.രാഹുലിനെക്കൊണ്ട് എംഎല്‍എ സ്ഥാനം രാജിവെപ്പിച്ചാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ളസാധ്യത വളരെ കൂടുതലാണ്. അത്തരം ഒരു സാഹചര്യം ഒരുക്കി പാലക്കാട്ടെ സീറ്റ് കൈവിട്ടാല്‍ ഇനി വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളെ അത് കാര്യമായി ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
സ്ത്രീ വിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ എടുക്കുന്നുവെന്ന് പൊതുസമൂഹത്തിന് തോന്നല്‍ ഉണ്ടാകണം.അതില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് വനിതാ നേതാക്കളടക്കംനിലപാട് എടുത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.





