Kerala
സ്കൂൾ പരിസരത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്ത് വയസുകാരന് പരിക്ക്
21 Aug 20251 മിനിറ്റ് വായന

പാലക്കാട്:സ്കൂൾ പരിസരത്ത് നിന്ന് ലഭിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പത്ത് വയസുകാരന് പരിക്കേറ്റു. പാലക്കാട് മൂത്താന്തറയിലെ ദേവി വിദ്യാനികേതന് സ്‌കൂളിന് പരിസരത്താണ് സ്ഫോടനമുണ്ടായത്.പന്നിപ്പടക്കമാണ് എന്നാണ് സംശയം. കുട്ടിയുടെ കൈക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കുട്ടി സ്ഫോടക വസ്തു കല്ലുകൊണ്ട് കുത്തിപ്പൊട്ടിക്കാൻ നോക്കിയിരുന്നതായി പറയുന്നു. ഇതിന് ശേഷം സ്ഫോടക വസ്‌തു പുറത്തേക്ക് എറിയുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ചെണ്ണമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണമാണ് പൊട്ടിയത്. കുട്ടിയുടെ അമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇത് എവിടെ നിന്നു വന്നു എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് നാട്ടുകാർ പറയുന്നു.





