Kerala
പാലക്കാട് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; സംഘമെത്തിയത് രണ്ട് കാറുകളിൽ
21 Aug 20251 മിനിറ്റ് വായന

പാലക്കാട് കൊപ്പത്ത് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. വിളത്തൂർ സ്വദേശി ഇവാൻ സായികിനെയാണ് ചുവപ്പ്, വെള്ള കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പിതാവിന്റെ കയ്യിൽ നിന്നും ബലമായി പിടിച്ചെടുത്തുകൊണ്ട് പോവുകയായിരുന്നു. സംഭവത്തിൽ കൊപ്പം പൊലീസ് അന്വേഷണം തുടങ്ങി.





