Kerala
പാറശ്ശാലയില്‍ കിണറ്റില്‍ വീണ കുട്ടിയെ അമ്മ കിണറ്റിലേക്ക് ചാടി രക്ഷപ്പെടുത്തി
2 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിരുവനന്തപുരം പാറശ്ശാലയില്‍ കിണറ്റില്‍ വീണ കുട്ടിയെ അമ്മ കിണറ്റിലേക്ക് ചാടി രക്ഷപ്പെടുത്തി.വിനീത്, ബിന്ദു ദമ്ബതികളുടെ രണ്ടര വയസുള്ള കുഞ്ഞാണ് കിണറില്‍ വീണത്.
വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ ആയിരുന്നു അപകടം നടന്നത്. രണ്ടരവയസുകാരി കളിക്കുന്നതിനിടയില്‍ കിണറ്റില്‍ വീഴുകയായിരുന്നു. തുടർന്ന് കിണറ്റില്‍ വീണ കുഞ്ഞിനെ അമ്മ ബിന്ദു കിണറ്റിലേക്ക് ചാടി രക്ഷപ്പെട്ടുത്തുകയായിരുന്നു. കുഞ്ഞിനെ എസ് ഐ ടി ആശുപത്രിയിലേക്ക് മാറ്റി. കിണറിന് താഴ്ച കുറവായതിനാല്‍ വലിയ അപകടം ഒഴിവായി.





