Kerala
HomeNews

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

21 Aug 20251 മിനിറ്റ് വായന
യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

 


മലപ്പുറം:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂർ കുമ്മിണിപ്പറമ്‌ബ് വളപ്പിൽ മുഹമ്മദ് അബ്‌ദുൾ ജമാൽ (35) ആണ് അറസ്റ്റിലായത്.പഞ്ചായത്ത് ഭരണസമിതി അംഗം കൂടിയാണ് മുഹമ്മദ് അബ്ദു‌ൽ ജമാൽ. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പലം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിവാഹ വാഗ്‌ദാനം നൽകി കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതി നൽകിയിരിക്കുന്ന പരാതി.


തിങ്കളാഴ്ചയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഇതിനു പിന്നാലെയാണ് തേഞ്ഞിപ്പാലം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ജമാലിനെ അറസ്റ്റ് ചെയ്തത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക