Kerala
HomeNews

മലപ്പുറത്ത് വിവാഹ നിശ്ചയത്തിന് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

17 Aug 20251 മിനിറ്റ് വായന
മലപ്പുറത്ത് വിവാഹ നിശ്ചയത്തിന് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

 


മലപ്പുറം കുറ്റിപ്പുറത്ത് വിവാഹ നിശ്ചയത്തിന് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം . നിരവധി പേർക്ക് പരിക്ക്. അൻപതോളം വരുന്ന ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്.ആരുടേയും പരിക്ക് ഗുരുതരമല്ല.

വേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ചു മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് അപകടമുണ്ടായത്.റോഡ് വീതി കുറയുന്ന സ്ഥലത്തെ കുഴിയിലാണ് മറിഞ്ഞത്.അപകടത്തെതുടർന്ന് റോഡിൽ ഗതാഗത തടസം നേരിടുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.


കോട്ടക്കൽ ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ദേശീയപാതയിൽ നിർമാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ബസ് വേഗതയിലായിരുന്നുവെന്നും നിയന്ത്രണം വിട്ടാണ് ഡിവൈഡറിലും കാറിലുമിടിച്ച് മറിഞ്ഞതെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക