യുവാവിനെ അക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവതിയട ക്കം ഒമ്പത് പെരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു

വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ റഹീസിനെ ഹ രിയാന രജിസ്ട്രേഷൻ നമ്പറിലുള്ള ഇന്നോവ കാറിൽ വ ന്ന പ്രതികൾ മർദിക്കുകയും, ബലമായി തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾ ക്കകം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും റഹീ സിനെ മോചിപ്പിക്കുകയും ചെയ്തു.ബത്തേരി സ്വദേശികളായ മരുതോലിൽ വീട്ടിൽ അഭിരാം മോഹൻ (21), വിഷ്‌ണു നിവാസിൽ ജിഷ് (24), പുളി ക്കൽ വീട്ടിൽ അബു താഹിർ (24), തെങ്ങാനി വീട്ടിൽ മു ഹമ്മദ് അർസെൽ (21), പാലത്തി വീട്ടിൽ മുഹമ്മദ് സി നാൻ (22), വടക്കേ കാഞ്ഞിരത്തിൽ അരവിന്ദ് (19), മടപ്പ ള്ളി വീട്ടിൽ ജുനൈസ് (21), മലപ്പുറം പന്നിപ്പാറ സ്വദേശി പാലപ്പറ്റ കരിമ്പനക്കൽ വീട്ടിൽ മുഫ്‌തിയാസ് (34), പടി ഞ്ഞാറേത്തറ സ്വദേശി അരപ്പറ്റ കുന്ന് വീട്ടിൽ ഷഹാന ഷെറിൻ (20) എന്നിവരെയാണ് നടക്കാവ് പൊലീസ് സ്റ്റേ ഷൻ ഇൻസ്പെക്‌ടർ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
തട്ടിക്കൊണ്ടുപോകുന്നതിനിടെ, ബഹളം കേട്ട് അടുത്ത വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സി.സി.ടി.വി കാമറ പരിശോധിച്ച് തട്ടിക്കൊണ്ടു പോയ വാഹനത്തെപ്പറ്റി മനസ്സിലാക്കുകയായിരുന്നു. സി.സി.ടി. വി ദൃശ്യങ്ങളിൽ പതിഞ്ഞ കാർ നമ്പർ കേന്ദ്രീകരിച്ചും ത ട്ടിക്കൊണ്ടു പോയ യുവാവിൻ്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ ശാസ്ത്രീയ അ ന്വേഷണത്തിൽ പ്രതികൾ കക്കാടം പൊയിലിൽ എത്തി യിട്ടുണ്ടെന്ന് പൊലീസ് മനസ്സിലാക്കി. തുടർന്ന്, നടക്കാ വ് പൊലീസ് കക്കാടംപൊയിലിൽ എത്തുകയും കക്കാ ടംപൊയിലിൽ വ്യൂ പോയൻ്റിന് സമീപം തട്ടിക്കൊണ്ടു പോയ വാഹനത്തിൽവെച്ച് റഹീസിനെയും തട്ടിക്കൊ ണ്ടുപോയ നാലംഗ സംഘവും ഇവർക്ക് സഹായങ്ങൾ നൽകിയ മറ്റു നാലു പേരുമുൾപ്പെടെ എട്ടുപേർ പൊലീ സിന്റെ പിടിയിലാകുകയായിരുന്നു.പ്രതികളും റഹീസും തമ്മിലുള്ള സാമ്പത്തിക ഇടപാടു മായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നടക്കാവ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ ഷിജു, എസ്.സി.പി.ഒമാ രായ സന്ദീപ് ശശീധരൻ, മുഹമ്മദ് റഷീദ്, സി.പി.ഒമാരാ യ വിപിൻ, സാജിക്ക് എന്നിവർ ചേർന്ന അന്വേഷണ സം ഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.





