Kerala
കടന്നുപിടിച്ചു, വായിൽ തുണി തിരുകി; ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
28 Jul 20251 മിനിറ്റ് വായന

കൊല്ലം പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പത്തനാപുരം കാരംമൂട് സ്വദേശി സൽദാൻ(25) ആണ് അറസ്റ്റിലായത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി കയറ്റിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്ടർ ഇയാളിൽ നിന്ന് ഓടി രക്ഷപെട്ട് നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു.
സൽദാൻ ചികിത്സയ്ക്കെന്ന വ്യാജേനെയാണ് ക്ലിനിക്കിൽ എത്തിയത്. ഡോക്ടറോട് രോഗവിവരം പറഞ്ഞ് സംസാരിച്ചുകൊണ്ടിരിക്കേ സൽദാന്റെ സ്വഭാവം പെട്ടെന്ന് മാറുകയായിരുന്നു.
വനിതാ ഡോക്ടറെ കടന്നു പിടിച്ചു. ബഹളം വെച്ചതോടെ യുവാവ് ഡോക്ടറുടെ വായിൽ തുണി തിരുകിക്കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ കുതറി മാറി ഓടി രക്ഷപ്പെട്ട ഡോക്ടർ നാട്ടുകാരെ വിളിച്ചു കൂട്ടിയാണ് രക്ഷപ്പെട്ടത്. സിസിടിവിയിലെ ആക്രമണ ദൃശ്യങ്ങൾ നിരീക്ഷിച്ച ശേഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്.





