Kerala
സഹോദരിയെ ശല്യപ്പെടുത്തി എന്ന് ആരോപിച്ച് : കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ യുവാക്കളുടെ കത്തിക്കുത്ത്; കണ്ണൂർ സ്വദേശിയായ യുവാവിന് വെട്ടേറ്റു
1 Aug 20251 മിനിറ്റ് വായന

ആലപ്പുഴ: ആലപ്പുഴ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂർ സ്വദേശിയായ റിയാസിനാണ് വെട്ടേറ്റത്. ശരീരത്തിൽ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. റിയാസിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ സിബി, വിഷ്ണുലാൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.





