Kerala
തത്തയെ വളർത്തുന്നത് 7 വർഷം തടവുള്ള കുറ്റം!
30 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കോഴിക്കോട് നരിക്കുനിയിൽ തത്തയെ കൂട്ടിലടച്ച് വളർത്തിയതിന് കേസെടുത്ത് വനം വകുപ്പ്. വയലിൽനിന്ന് കെണിവെച്ചാണ് വീട്ടുടമ തത്തയെ പിടികൂടിയത്. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ 2 പട്ടികയിൽ പെടുന്നതാണ് നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന മോതിരതത്തകൾ. ഇത്തരം തത്തകളെ പിടികൂടി കൂട്ടിലിട്ട് വളർത്തുന്നത് ഏഴു വർഷം വരെ തടവും 25,000 രൂപയിൽ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.





