Kerala
HomeNews

വയനാട്ടിൽ വാഹന പരിശോധനയിൽ മെത്താംഫിറ്റമിനുമായി കണ്ണൂർ സ്വദേശി പിടിയിൽ

15 Aug 20251 മിനിറ്റ് വായന
വയനാട്ടിൽ വാഹന പരിശോധനയിൽ മെത്താംഫിറ്റമിനുമായി കണ്ണൂർ സ്വദേശി പിടിയിൽ


വയനാട്ടിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ .പൊൻകുഴിയിൽ നടത്തിയ വാഹന പരിശോധനയിൽ കെ എസ് ആർ ടി സി ബസിലെ യാത്രക്കാരനിൽ നിന്നാണ് 195.41 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടിയത് പെരിങ്ങോം അരവഞ്ചാൽ സ്വദേശി നിധിൻ പി. മോനച്ചൻ (27) ആണ് പിടിയിലായത്.


ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ.ജെ.യുടെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക