Kerala
ഇടുക്കിയിൽ അഞ്ചുവയസ്സുകാരി കാറിനുള്ളിൽ മരിച്ച നിലയിൽ
5 Aug 20251 മിനിറ്റ് വായന

അഞ്ചു വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഉടുമ്പൻചോല തിങ്കൾകാട്ടിലാണ് അതിഥി തൊഴിലാളികളുടെ മകൾ കൽപ്പന കുലുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അസാം സ്വദേശികളായ മാതാപിതാക്കൾ രാവിലെയാണ് കുട്ടിയെ കാറിനുള്ളിൽ ഇരുത്തിയ ശേഷം കൃഷിയിടത്തിലേക്ക് പോയത്. ഉച്ചയ്ക്ക് ജോലി കഴിഞ്ഞു തിരികെ വന്നപ്പോൾ കുട്ടിയെ ബോധരഹിതയായി വാഹനത്തിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഏതാനും ദിവസങ്ങളായി കടുത്ത ഛർദിയും വയറിളക്കവും ഉണ്ടായിരുന്ന കുഞ്ഞിനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാറിൽ വായു സഞ്ചാരം ലഭ്യമായിരുന്നെന്നും അസുഖം കൂടിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വിട്ടുനൽകും. രാജാക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





