Kerala
റെഡ് അലര്‍ട്ട്: കാസര്‍കോട്ട് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
5 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കനത്ത മഴയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാല്‍ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.സുരക്ഷ മുൻനിർത്തി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
സ്കൂളുകള്‍, കോളജുകള്‍, പ്രൊഫഷനല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷൻ സെൻ്ററുകള്‍, മദ്റസകള്‍, അങ്കണ്‍വാടികള്‍, സ്‌പെഷ്യല്‍ ക്ലാസ്സുകള്‍ എന്നിവക്ക് അവധി ബാധകമാണ്. മുമ്ബ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷനല്‍, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല.





