Kerala
സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ശുഭ സൂചന; അറിയാം ഇന്നത്തെ സ്വർണവില
12 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ശുഭ സൂചന. സ്വർണവിലയിൽ ഇന്നും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .
തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്. റെക്കോർഡ് വില വർധനക്ക് ശേഷമാണ് സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിലായി കാണുന്ന ഇടിവ്. സംസ്ഥാനത്ത് ഇന്ന് പവന് 74,360 രൂപയാണ് വില. ഇന്നലെ 75,000 രൂപയായിരുന്നു. 640 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ഇന്ന് 9295 രൂപയാണ്.
ഈ മാസം ആദ്യം സ്വര്‍ണത്തിന്റെ വില 73,200 രൂപയായിരുന്നു. പിന്നീട് തുടര്‍ച്ചയായി വര്‍ധിച്ച് ആഗസ്റ്റ് എട്ടിന് വില 75,760 ലേക്ക് എത്തുകയായിരുന്നു. ഇതാണ് ഈ മാസത്തെ ഉയർന്ന വില.





