Kerala
HomeNews

എന്താ പോക്ക് .....! പൊന്ന് വാങ്ങാൻ പോകുവാണോ? റെക്കോർഡ് വിലയിൽ തുടർന്ന് സ്വർണവില

31 Aug 20251 മിനിറ്റ് വായന
എന്താ പോക്ക് .....! പൊന്ന് വാങ്ങാൻ പോകുവാണോ? റെക്കോർഡ് വിലയിൽ തുടർന്ന് സ്വർണവില

 


റെക്കോർഡ് വിലയിൽ തുടർന്ന് സ്വർണവില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 76,960 രൂപയാണ്. ഇന്നലെ പവന് ഒറ്റയടിക്ക് കൂടിയത് 1200 രൂപയാണ്. സംസ്ഥാനത്ത് വിവാഹ വിപണി സജീവമായ ഈ മാസത്തിൽ സ്വർണവില കൂടിയത് തിരിച്ചടിയായിട്ടുണ്ട്. നിലവിൽ, ജിഎസ്ട‌ിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 83,500 രൂപയെങ്കിലും നൽകണം.


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 9620 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 7895 ആണ്. 14 കാരറ്റ് സ്വർണത്തിന്റെ വില 6145 ആണ്. വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 128 രൂപയാണ്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക