Kerala
HomeNews

കെഎസ്ആർടിസി ബസിൽ യാത്രാമധ്യേ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടമായി

30 Aug 20251 മിനിറ്റ് വായന
കെഎസ്ആർടിസി ബസിൽ യാത്രാമധ്യേ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടമായി

 


കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യവേ തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടമായി. പോത്തൻകോട് വാവറ അമ്പലം എസ് എസ് മൻസിൽ ഷമീന ബീവിയുടെ ബാഗിൽ ഉണ്ടായിരുന്ന 20 പവൻ സ്വർണമാണ് കാണാതായത്. നെടുമങ്ങാട് പനവൂർ ആറ്റിൻ പുറത്തുള്ള മരുമകളുടെ വീട്ടിൽ പോയി തിരികെ വരുന്ന വഴിയിലാണ് സ്വർണം നഷ്ടമായത്.

പോത്തൻകോട് ബസ്റ്റാൻഡിൽ ഇറങ്ങി കടയിൽ സാധനം വാങ്ങാൻ ബാഗ് തുറക്കുമ്പോഴാണ് സ്വർണം നഷ്ടമായ വിവരം അറിയുന്നത്. എവിടെ വച്ചാണ് സ്വർണം നഷ്ടമായതെന്ന് വ്യക്തമല്ല. നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക