Kerala
HomeNews

ലോക്ക് ചെയ്ത ഫോൺ തുറന്ന് കൊടുക്കുന്നില്ല; പൊലീസ് അന്വേഷണത്തോട് സഹകരിക്കാതെ പി കെ ബുജൈർ

5 Aug 20251 മിനിറ്റ് വായന
ലോക്ക് ചെയ്ത ഫോൺ തുറന്ന് കൊടുക്കുന്നില്ല; പൊലീസ് അന്വേഷണത്തോട് സഹകരിക്കാതെ പി കെ ബുജൈർ

 


പൊലീസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കാതെ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിൻ്റെ സഹോദരൻ പി കെ ബുജൈർ. പാസ്സ്‌വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത ഫോൺ ബുജൈർ അന്വേഷണസംഘത്തിന് തുറന്ന് കൊടുക്കുന്നില്ല. ഫോൺ പരിശോധിച്ചാൽ ലഹരി ഇടപാടിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും. 

ഇക്കാര്യം കോടതിയെ ധരിപ്പിച്ച്, സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ലഹരി പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരുക്കേൽപ്പിച്ചതിന് നിലവിൽ റിമാൻഡിലാണ് പി കെ ബുജൈർ.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക