Kerala
കെഎസ്ആർടിസി ബസുകളിൽ ഡിജിറ്റൽ ട്രാവൽ കാർഡ്
28 Aug 20251 മിനിറ്റ് വായന

കീശയിൽ പണമില്ലെങ്കിലും ഡിജിറ്റൽ ട്രാവൽ കാർഡ് ഉപയോഗിച്ചു കെഎസ്ആർടിസി ബസുകളിൽ ഇന്നുമുതൽ യാത്ര ചെയ്യാം. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽനിന്നു പുറപ്പെടുന്ന കെഎസ്ആർടിസി ബസുകളിൽ ഇന്നുമുതൽ ഡിജിറ്റൽ കാർഡ് ഉപയോഗത്തിൽ വരും. റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ട്രാവൽ കാർഡ് കണ്ടക്ടറിൽനിന്നോ കെഎസ്ആർടിസി ഡിപ്പോയിൽനിന്നോ 100 രൂപ നൽകി വാങ്ങാം. 50 രൂപ മുതൽ 3000 രൂപ വരെ റീചാർജ് ചെയ്യാം. റീചാർജ് ചെയ്ത കാർഡ് ഒരു വർഷം വരെ ഉപയോഗിക്കാം.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണു ട്രാവൽ കാർഡ് ആദ്യം നടപ്പാക്കിയത്. കാർഡ് ഉപയോഗിച്ച് കെഎസ്ആർടിസിയുടെ എല്ലാ ബസിലും യാത്ര ചെയ്യാം. കെഎസ്ആർടിസി ബസുകളിലെ ഡിജിറ്റൽ ടിക്കറ്റിങ് മെഷീനിൽ സ്ക്രാച്ച് ചെയ്യാവുന്ന ട്രാവൽ കാർഡുകളാണു പുതിയത്. കാർഡുകൾ വിൽക്കുന്ന കണ്ടക്ടർക്ക് 10 രൂപ നിരക്കിൽ കമ്മിഷനുണ്ട്.





