Kerala
HomeNews

കണ്‍സെഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ല; കുട്ടികളെ സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിക്കരുതെന്ന് മന്ത്രി

11 Aug 20251 മിനിറ്റ് വായന
കണ്‍സെഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ല; കുട്ടികളെ സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിക്കരുതെന്ന് മന്ത്രി

 


സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളോട് മോശമായി പെരുമാറരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മോശമായി പെരുമാറിയാല്‍ കർശന നടപടിയെടുക്കും.

കുട്ടികളെ രണ്ടാംതര പൗരൻമാരായി കാണരുത്.

ബസ് കണ്‍സെഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ലെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തണം. കുട്ടികളെ സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിക്കരുത്. കുട്ടികള്‍ക്കുള്ള കണ്‍സെഷൻ ഒരുകാരണവശാലും ഒഴിവാക്കാൻ കഴിയില്ല.

അനുകമ്ബയുടെ പുറത്താണ് കുട്ടികളെ കൊണ്ടുപോകുന്നതെന്ന നിലപാട് ബസ് ജീവനക്കാർ എടുക്കാൻ പാടില്ല. പരാതി ലഭിച്ചാല്‍ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക