Kerala
HomeNews

നാലാം ക്ലാസ് വിദ്യാർഥിയെ രണ്ടാനമ്മ ക്രൂരമായി മർദിച്ചതായി പരാതി

6 Aug 20251 മിനിറ്റ് വായന
നാലാം ക്ലാസ് വിദ്യാർഥിയെ രണ്ടാനമ്മ ക്രൂരമായി മർദിച്ചതായി പരാതി

 

ആലപ്പുഴ നൂറനാട് നാലാം ക്ലാസ് വിദ്യാർഥിയെ രണ്ടാനമ്മ ക്രൂരമായി മർദിച്ചതായി പരാതി. വിദ്യാർഥിയുടെ മുഖത്ത് മർദനമേറ്റത്തിന്റെ പാടുകളുണ്ട്.നൂറനാട് പൊലീസ് മൊഴിയെടുത്തു. സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്ത് മർദ്ദനമേറ്റ പാടുകള്‍ കണ്ട് ക്ലാസ് ടീച്ചർ ചോദിച്ചപ്പോഴാണ് രണ്ടാനമ്മ മർദിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. ഉടൻ തന്നെ സ്കൂള്‍ ഹെഡ്മാസ്റ്ററെ അറിയിച്ചതിനെ തുടർന്ന് ബാലാവകാശ കമീഷൻ വന്ന് കുട്ടിയുടെ മൊഴിയെടുത്തു.

കുട്ടിയുടെ അടുത്ത് നിന്ന് കണ്ടെത്തിയ നോട്ട്ബുക്കില്‍ രണ്ടാനമ്മയുടെയും അച്ഛന്റെയും ക്രൂരതകള്‍ വിവരിക്കുന്നു. ഒരിക്കല്‍ പ്ലേറ്റ് മറന്നു വെച്ചപ്പോള്‍ തന്നെ മർദിച്ചതായും കുട്ടിയുടെ നോട്ട്ബുക്കില്‍ പറയുന്നു. രണ്ടാനമ്മയെയും അച്ഛനെയും കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക