Kerala
തിങ്കളാഴ്ച്ച മുതല്‍ സപ്ലൈകോ ഔട്ട്‍ലെറ്റുകളില്‍ കുറഞ്ഞ വിലയില്‍ വെളിച്ചെണ്ണ
8 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിങ്കളാഴ്ച മുതല്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ വിലക്കുറവില്‍ വെളിച്ചെണ്ണ ലഭിക്കും. 529 രൂപ വിലയുള്ള കേരഫെഡ് വെളിച്ചെണ്ണ ഒരു ലിറ്ററിന് 457 രൂപക്കാണ് നല്‍കുക.രണ്ട് ലക്ഷം ലിറ്റർ വെള്ളിച്ചെണ്ണ കുറഞ്ഞ വിലയ്ക്ക് കേരഫെഡ് സപ്ലൈകോയ്ക്ക് നല്‍കി. ഒരു കാർഡിന് ഒരു ലിറ്റർ വെളിച്ചെണ്ണയാണ് ലഭിക്കുക.
അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി ചർച്ച നടത്തിയ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആർ അനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ച മന്ത്രി, കേരഫെഡ് ഹോള്‍സെയില്‍ വില മാത്രമേ ഈടാക്കു എന്നും വ്യക്തമാക്കി.





