Kerala
കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു; ഒഴിവായത് വന്‍ ദുരന്തം
10 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കൊണ്ടോട്ടി: ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിന് തീ പിടിച്ചു. തീ പടരുന്നത് കണ്ടതോടെ യാത്രക്കാരെ പൂർണമായും പുറത്തിറക്കി.ബസ് പൂർണമായും കത്തി നശിച്ചു. രാവിലെ 9 മണിയോടെ പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സന ബസ്സിലാണ് തീ പടർന്നത്.
നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ബസ് കൊണ്ടോട്ടി തുറക്കല് കഴിഞ്ഞു വിമാനത്താവള റോഡ് ജങ്ഷന് കൊളത്തൂര് എത്തുന്നതിന്റെ തൊട്ടു മുൻപായാണ് തീ പടർന്നത്. ഷോർട്ട് സർ ക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. ബസ് പൂര്ണമായും കത്തിനശിച്ചു. നാട്ടുകാര് തീ അണക്കാന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഉടനെ ഫയര്ഫോഴ്സില് അറിയിക്കുകയായിരുന്നു. മലപ്പുറത്ത് നിന്ന് ഫയര്ഫോഴ്സ് എത്തിയാണ് തീ അണച്ചത്.





