Kerala
HomeNews

സ്റ്റേഷനറി കടയിൽ നിന്നും പെരുമ്പാമ്പിന്റെ കുട്ടിയെ പിടികൂടി

19 Aug 20251 മിനിറ്റ് വായന
 സ്റ്റേഷനറി കടയിൽ നിന്നും പെരുമ്പാമ്പിന്റെ കുട്ടിയെ പിടികൂടി


സ്റ്റേഷനറി കടയിൽ നിന്നും പെരുമ്പാമ്പിന്റെ കുട്ടിയെ പിടികൂടി. മുക്കം കാരശേരിയിലാണ് സംഭവം.

കാരശ്ശേരി സ്വദേശി നിസാറിന്റെ കടയിൽ നിന്നാണ് ഇന്ന് രാവിലെ 10 മണിയോടെ പെരുമ്പാമ്പിന്റെ കുട്ടിയെ പിടികൂടിയത്. രാവിലെ കട തുറന്നപ്പോഴാണ് ഉടമ നിസാർ പാമ്പിനെ കണ്ടത്.ഉടനെ വനം വകുപ്പിന് കീഴിലുള്ള സ്നൈക്ക് റെസ്ക്യു വിവരമറിയിക്കുകയും പെരുമ്പാമ്പിനെ പിടികൂടുകയുമായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക