Kerala
HomeNews

തലപ്പാടി വാഹനാപകടം; അപകടത്തിന് കാരണം ബസിന്റെ അമിതവേഗതയും ടയറിന്റെ തേയ്മാനവും

29 Aug 20251 മിനിറ്റ് വായന
തലപ്പാടി വാഹനാപകടം; അപകടത്തിന് കാരണം ബസിന്റെ അമിതവേഗതയും ടയറിന്റെ തേയ്മാനവും

 


കാസര്‍ഗോഡ് തലപ്പാടിയില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കാരണംഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. ബസിന്തകരാറില്ലെന്നും ടയറിന്റെ തേയ്മാനം അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചെന്നും ആര്‍ടിഒയുടെഅന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്ന് ജില്ലാ പൊലീസ് മേധാവിയ്ക്ക് കൈമാറും.

ആറു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്ന ഡ്രൈവര്‍ നിജലിംഗപ്പപൊലീസിന് നല്‍കിയ മൊഴി തെറ്റാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. പരിശോധനയില്‍ടയറിന് തേയ്മാനം മാത്രമാണുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഡ്രൈവറുടെ അമിതവേഗതയും, അശ്രദ്ധയുംഅപകടത്തിന് ഇടയാക്കിയിട്ടുണ്ട്. കര്‍ണാടക ആര്‍ ടി സിയും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ബസിന് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും 14 വര്‍ഷമായി സര്‍വീസിലുള്ള നിജലിംഗപ്പ വാഹനം കൈകാര്യംചെയ്യുന്നതില്‍ വീഴ്ച വരുത്തി എന്നുമായിരുന്നു കര്‍ണാടക ആര്‍ടിസിയുടെ പ്രാഥമിക കണ്ടെത്തല്‍.ഇതിനിടെ തലപ്പാടിയില്‍ ഇന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ കര്‍ണാടക ആര്‍ടിസി ബസുകള്‍ തടഞ്ഞു.ഫിറ്റ്‌നസ് ഇല്ലാതെ കേരളത്തിലേക്ക് വാഹനങ്ങള്‍ അയക്കുന്നതിനെതിരെയായിരുന്നു നാട്ടുകാരുടെപ്രതിഷേധം.അപകടത്തില്‍ ആറ് കര്‍ണാടക സ്വദേശികളാണ് മരിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക