Kerala
HomeNews

ട്രെയിനിൽനിന്ന് ചാടിയ യുവാവിന്റെ ഇരുകാലുകളും വേർപ്പെട്ടു; സംഭവം കൊയിലാണ്ടി സ്റ്റേഷനിൽ.

2 Aug 20251 മിനിറ്റ് വായന
ട്രെയിനിൽനിന്ന് ചാടിയ യുവാവിന്റെ ഇരുകാലുകളും വേർപ്പെട്ടു; സംഭവം കൊയിലാണ്ടി സ്റ്റേഷനിൽ.

 



കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് ചാടിയ യാത്രക്കാരന്റെ ഇരുകാലുകളും വേര്‍പ്പെട്ടു. ബെംഗളൂരു ബൊമ്മക്കല്‍ സ്വദേശിയായ കൃഷ്ണപ്പയുടെ മകന്‍ ശിവശങ്കറിനാണ് (40) ഗുരുതരമായി പരിക്കേറ്റത്.

ശനിയാഴ്ച രാവിലെ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടറിനു മുമ്പിലാണ് അപകടം ഉണ്ടായത്. സന്തരാഗാഛി- ഹൈദരാബാദ് സൂപ്പര്‍ എക്‌സ്പ്രസ് ട്രെയിനില്‍നിന്നാണ് ശിവശങ്കര്‍ ചാടിയത്. ഈ ട്രെയിനിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പില്ല.

ശിവശങ്കറിന്റെ ഇരുകാലുകളും വേര്‍പ്പെട്ട നിലയിലാണുള്ളത്. കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് ശിവശങ്കറിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക