Kerala
HomeNews

ഇരുനില വീടിനു മുകളിൽ കയറി എസി സ്ഥാപിക്കുന്നതിനിടെ അപകടം; കാൽ വഴുതി കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം

16 Aug 20251 മിനിറ്റ് വായന
ഇരുനില വീടിനു മുകളിൽ കയറി എസി സ്ഥാപിക്കുന്നതിനിടെ അപകടം; കാൽ വഴുതി കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം

 


തിരുവനന്തപുരം: അലക്കുന്നം ഭാഗത്ത് ഇരുനില വീടിന്റെ മുകളിൽ എസി സ്ഥാപിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ് യുവാവ് മരിച്ചു. വിളവൂർക്കൽ പൊറ്റയിൽ സ്വദേശി അഖിൽ (24) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.


അഖിലും മറ്റൊരു യുവാവും ചേർന്നാണ് എസി സ്ഥാപിക്കുന്നതിനായി എത്തിയത്. ഇതിനിടെ കാൽ വഴുതി വീടിന്റെ ഷെയ്ഡിൽ തട്ടി അഖിൽ കിണറ്റിലേക്കു വീഴുകയായിരുന്നു. അഗ്നിശമന സേനയെത്തി കിണറ്റിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക