Kerala
രണ്ടാമത് ഗർഭിണിയായതിന് ക്രൂരപീഡനം, ഫസീലയുടെ നാഭിയിൽ ചവിട്ടി; ഭർത്താവും അമ്മയും അറസ്‌റ്റിൽ
30 Jul 20251 മിനിറ്റ് വായന

തൃശൂർ:ഇരിങ്ങാലക്കുട നെടുങ്ങാണത്ത് കുന്നിൽ ഗർഭിണി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. മരിച്ച ഫസീലയുടെ (23) ഭർത്താവ് നൗഫൽ (30), ഭർതൃമാതാവ് റംല (58) എന്നിവരാണ് അറസ്റ്റിലായത്. ഫസീലയുടെ നാഭിയിൽ ചവിട്ടിയിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. രണ്ടാമതു ഗർഭിണിയായതിന്റെ പേരിലായിരുന്നു നൗഫലിന്റെ ക്രൂരപീഡനം.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ചൊവ്വാഴ്‌ച രാവിലെ ഏഴരയോടെയാണ് വീടിൻ്റെ മുകളിലെ ട്രസ്സ് വർക്കിന്റെ ഇരുമ്പ് സ്ക്വയർ ട്യൂബിൽ ഷാൾ ഉപയോഗിച്ച് കെട്ടിതൂങ്ങിയ നിലയിൽ ഫസീലയെ കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടുകാർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.





