Kerala
HomeNews

പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരുന്നില്ല; കാരണക്കാരിയായ അമ്മായിയമ്മയെ തലക്കടിച്ച്‌ കൊലപ്പെടുത്തി മരുമകൻ

17 Jul 20251 മിനിറ്റ് വായന
പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരുന്നില്ല; കാരണക്കാരിയായ അമ്മായിയമ്മയെ തലക്കടിച്ച്‌ കൊലപ്പെടുത്തി മരുമകൻ

 


പത്തനംതിട്ട: ജില്ലയിലെ വെച്ചൂച്ചിറയ്ക്ക് സമീപം അമ്മായിയമ്മയെ മരുമകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി.

ചാത്തൻതറ കിടാരത്തില്‍ ഉഷാമണി (54) ആണ് മരിച്ചത്. മകളുടെ ഭർത്താവ് സുനിലാണ് കൊലപാതകം നടത്തിയത്. പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യ കൂടെ ചെല്ലാത്തത് ഉഷാമണി കാരണമാണെന്ന് പറഞ്ഞാണ് സുനില്‍ ക്രൂരകൃത്യം ചെയ്തത്.

ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണു കൊലപാതകം നടന്നത്. തൂമ്പ കൊണ്ടാണ് സുനില്‍ ഉഷാമണിയുടെ തലയ്ക്കടിച്ചത്. ഉഷാമണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ മരുമകൻ സുനിലിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

സുനിലും ഭാര്യയുമായി 4 വർഷമായി പിണങ്ങി കഴിയുകയാണെന്ന് പൊലിസ് പറഞ്ഞു. ഭാര്യയെ കാണാൻ സുനില്‍ വരാറില്ല. സ്വന്തം വീട്ടില്‍ കഴിയുന്ന ഭാര്യയെ കൊണ്ടുവരാൻ സുനില്‍ പലപ്പോഴായി ശ്രമിച്ചിരുന്നു. ഭാര്യ തിരികെ വരാത്തതിന് കാരണം അമ്മായിയമ്മ ഉഷാമണി ആണെന്നാണ് സുനില്‍ കരുതുന്നത്. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക