Kerala
HomeNews

‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം’: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂണ്‍ മാസത്തെ ശമ്പളം 30ന് വിതരണം ചെയ്തു: മന്ത്രി കെ ബി ഗണേഷ് കുമാർ

1 Jul 20251 മിനിറ്റ് വായന
‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം’: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂണ്‍ മാസത്തെ ശമ്പളം 30ന് വിതരണം ചെയ്തു: മന്ത്രി കെ ബി ഗണേഷ് കുമാർ

 


കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂണ്‍ മാസത്തെ ശമ്പളം ഒറ്റത്തവണയായി മാസത്തിലെ അവസാന ദിവസമായ 30-ാം തീയതി വിതരണം ചെയ്തുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും 2025 ജൂണ്‍ മാസത്തെ ശമ്പളം ജൂണ്‍ 30-ാം തീയതി വിതരണം ചെയ്തുകഴിഞ്ഞു.

തുടര്‍ച്ചയായി പതിനൊന്നാമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്. ശമ്പള ഇനത്തിനായുള്ള 80 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു.

ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നല്‍കും എന്നത് മുഖ്യമന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രിയുടെയും പ്രധാന പ്രഖ്യാപനമായിരുന്നു. തുടര്‍ന്നുള്ള മാസങ്ങളിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും ഒന്നാം തീയതിതന്നെ ഒറ്റത്തവണയായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക