Kerala
കർക്കിടകമാസ പൂജകൾക്കായി ശബരിമല നട തുറന്നു; കനത്ത മഴയിലും അയ്യനെ കാണാൻ ആയിരങ്ങൾ
16 Jul 20251 മിനിറ്റ് വായന

ശബരിമല കർക്കിടകമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്കു താഴെ ആഴിയിൽ അഗ്നിപകർന്നു. കനത്ത മഴയെ അവഗണിച്ച് ആയിരക്കണക്കിനു ഭക്തരാണ് അയ്യനെ തൊഴാൻ കാത്തുനിന്നത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കർക്കിടക മാസം ഒന്നാം തീയതിയായ വ്യാഴാഴ്ച്ച രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക. നാളെ മുതൽ എല്ലാ ദിവസവും പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. കർക്കിടക മാസ പൂജകൾ പൂർത്തിയാക്കി ജൂലൈ 21ന് രാത്രി 10 മണിക്ക് നട അടയ്ക്കും. നിറപുത്തരിക്കായി ജൂലൈ മാസം 29ന് ശബരിമല നട തുറക്കും. ജൂലൈ 30നാണ് നിറപുത്തരി.





