Kannur
HomeNews

ബസ് തൊഴിലാളികൾക്കു നേരേയുള്ള അക്രമം നിർത്തണം

14 Dec 20231 മിനിറ്റ് വായന
ബസ് തൊഴിലാളികൾക്കു നേരേയുള്ള അക്രമം നിർത്തണം


കണ്ണൂർ : സ്വകാര്യ ബസ് തൊഴിലാളികൾക്കെതിരേയുള്ള അക്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലാ മോട്ടോർ ട്രാൻസ്‌പോർട്ട് തൊഴിലാളി യൂണിയൻ കാൽടെക്സിൽ ധർണ നടത്തി. സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി കെ.മനോഹരൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ മനുഷ്യജീവിതം ചലിപ്പിക്കുന്ന വിഭാഗം എന്ന പരിഗണന സ്വകാര്യ ബസ് തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

എം.ടി.ഇ.യു. സെക്രട്ടറി എൻ.മോഹനൻ അധ്യക്ഷത്വഹിച്ചു. പ്രസിഡന്റ് കാരായി രാജൻ, ജനറൽ സെക്രട്ടറി വി.വി. പുരുഷോത്തമൻ, സി.എച്ച്. ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക