Kerala
HomeNews

സ്വർണവില വീണ്ടും വർദ്ധിച്ചു: അറിയാം ഇന്നത്തെ സ്വർണം-വെള്ളിനിരക്ക്

11 Jul 20251 മിനിറ്റ് വായന
സ്വർണവില വീണ്ടും വർദ്ധിച്ചു: അറിയാം ഇന്നത്തെ സ്വർണം-വെള്ളിനിരക്ക്

 


സ്വർണവിലയിൽ ഇന്ന് വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയ സ്വർണ വിലവീണ്ടും വർദ്ധിക്കുകയാണ്. 

ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9020 രൂപയായിരുന്നു. ഇന്ന് ഗ്രാമിന് 9075 രൂപയായി വില.ഇതിന് പിന്നാലെ ഇന്നലെ 72,160 രൂപയായിരുന്ന പവന് 72,600 രൂപയായി വില. 

ഇന്നത്തെ വെള്ളി വില ഗ്രാമിന് 120 രൂപയും കിലോഗ്രാമിന് 1,20,000 രൂപയുമാണ്.

അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.


ജൂലൈ മാസത്തെ സ്വർണ വില (പവനിൽ)

ജൂലൈ 01 : 72,160

ജൂലൈ 02 : 72,840 

ജൂലൈ 03: 72,840

ജൂലൈ 04: 72,400

ജൂലൈ 05: 72,480

ജൂലൈ 06: 72,480

ജൂലൈ 07: 72,080

ജൂലൈ 08: 72,480

ജൂലൈ 09: 72,000

ജൂലൈ 10: 72,160


അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.


നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക