Kerala
HomeNews

പ്ലസ് വൺ: ട്രാൻസ്ഫർ അലോട്മെന്റ് പ്രവേശനം നാളെ മുതൽ

24 Jul 20251 മിനിറ്റ് വായന
പ്ലസ് വൺ: ട്രാൻസ്ഫർ അലോട്മെന്റ് പ്രവേശനം നാളെ മുതൽ

 


പ്ലസ് വൺ പ്രവേശനത്തിന് വിദ്യാലയവും വിഷയവും മാറാൻ അപേക്ഷിച്ചവരുടെ അലോട്മെന്റ് നാളെ രാവിലെ 10 മുതൽ പ്രസിദ്ധീകരിക്കും. ഹയർ സെക്കൻഡറി വകുപ്പ് പ്രവേശന വെബ്സൈറ്റായ www.hscap.kerala.gov.in ലെ ട്രാൻസ്ഫർ അലോട്മെന്റ് റിസൾട്ട് പരിശോധിക്കാം.


നാളെ മുതൽ തിങ്കളാഴ്ച്‌ച വൈകീട്ട് നാല് വരെയാണ് അലോട്മെന്റ് പ്രവേശന സമയപരിധി. അലോട്മെന്റ് ലഭിച്ചവർ നിലവിൽ ചേർന്ന സ്കൂളിലെ പ്രിൻസിപ്പലിനെ സമീപിക്കാം. അലോട്മെന്റ് ലെറ്റർ പ്രിന്റ് സ്കൂളിൽ നിന്ന് നൽകും. അതേ സ്‌കൂളിൽ മറ്റൊരു വിഷയത്തിൽ അലോട്മെന്റ് ലഭിച്ചവരുടെ പ്രവേശനം അധികൃതർ ക്രമപ്പെടുത്തും.


മറ്റൊരു സ്‌കൂളിൽ അലോട്മെന്റ് ലഭിച്ചവർക്ക് ടിസി, സ്വഭാവ സർട്ടിഫിക്കറ്റ്, പ്രവേശന സമയത്ത് സമർപ്പിച്ച മറ്റ് രേഖകൾ എന്നിവ സ്കൂൾ അധികൃതർ മടക്കി നൽകണം. ട്രാൻസ്ഫർ അലോട്മെന്റിന് ശേഷം ബാക്കി വരുന്ന സീറ്റിൽ 30-ന് മെറിറ്റ് അടിസ്ഥാനത്തിൽ തത്സമയ പ്രവേശനം നടത്തും. ഓരോ സ്കൂ‌ളിലും മിച്ചമുള്ള സീറ്റിന്റെ വിശദാംശങ്ങൾ 29ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക