Kerala
HomeNews

റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുകാരൻ മരിച്ചു

25 Jul 20251 മിനിറ്റ് വായന
റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുകാരൻ മരിച്ചു

 


റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുള്ള കുട്ടി മരിച്ചു. പെരുമ്പാവൂർ മരുതുകവലയിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പേരുശേരിൽ ആതിരയുടെ മകൻ അത്യുക്‌ത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 നാണ് സംഭവം. മുത്തശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി റംബുട്ടാൻ വിഴുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പെരുമ്പാവൂരിലെ സാൻജോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


റംബുട്ടാൻ കഴിച്ച് കുട്ടികൾ മരിക്കുന്ന സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സീസണടുക്കുമ്പോൾ വളരെ കരുതലോട് കൂടി ഉപയോഗിക്കേണ്ട ഒരു പഴമാണ് റംബുട്ടാൻ. കുട്ടികൾ മാത്രമല്ല മുതിർന്നവരും വളരെ സൂക്ഷിച്ചുവേണം റംബുട്ടാൻ കഴിക്കേണ്ടത്. ഈ ഫലത്തിന്റെ ഉള്ളിലുള്ള കുരു വലുതും സ്ലിപ്പറി ഭാവമുള്ളതുമാണ്, തൊണ്ടയിൽ കുടുങ്ങി അപകടമുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

റംബുട്ടാൻ തൊണ്ടയിൽ കുടുങ്ങിക്കഴിഞ്ഞാൽ ശ്വാസതടസമുണ്ടായി മരിക്കാനുള്ള സാധ്യതയും കൂടും. അഞ്ചു വയസിനു താഴെയുള്ള കുട്ടികൾക്ക് റംബുട്ടാൻ്റെ കുരു നീക്കി മാത്രം നൽകുക. ഫലം അതുപോലെ വായിലിടാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികൾ കഴിക്കുമ്പോൾ മുതിർന്നവർ അത് കൃത്യമായി നിരീക്ഷിക്കുന്നതും അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക