Kerala
HomeNews

ഉറക്കമുണര്‍ന്നപ്പോള്‍ കുഞ്ഞിന്റെ മാല കാണാനില്ല, അമ്മയുടെ വസ്ത്രം കീറിയ നിലയില്‍; പ്രതി പിടിയില്‍

18 Jul 20251 മിനിറ്റ് വായന
ഉറക്കമുണര്‍ന്നപ്പോള്‍ കുഞ്ഞിന്റെ മാല കാണാനില്ല, അമ്മയുടെ വസ്ത്രം കീറിയ നിലയില്‍; പ്രതി പിടിയില്‍

 


വീടിനുളളില്‍ അതിക്രമിച്ച്‌ കയറി ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണാഭരണം കവരുകയും അമ്മയുടെ വസ്ത്രം കീറുകയും ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍.യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂന്തുറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. മാണിക്യവിളാകം സമ്മില്‍ മോനെ(23) ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ 15-ന് അർധരാത്രിയായിരുന്നു സംഭവം. വീടിനുളളിലേക്ക് കയറിയ പ്രതി ഉറങ്ങുകയായിരുന്ന കുട്ടിയുടെ മാല പൊട്ടിച്ചെടുത്തശേഷം ഒപ്പമുണ്ടായിരുന്ന അമ്മയുടെ വസ്ത്രം കത്രികകൊണ്ട് മുറിച്ചുമാറ്റിയശേഷം രക്ഷപ്പെടുകയായിരുന്നു.

ഇവർ ഉറക്കമുണർന്നപ്പോഴായിരുന്നു വസ്ത്രം കീറിയ നിലയില്‍ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു കുഞ്ഞിന്റെ ഒരു പവൻ വരുന്ന മാലയും നഷ്ടപ്പെട്ടതറിയുന്നത്. ഇതേ തുടർന്ന് പൂന്തുറ പോലീസില്‍ പരാതില്‍ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.എച്ച്‌.ഒ എസ്.ഐ. മാരായ വി.സുനില്‍, ശ്രീജേഷ്, നവീൻ ജോർജ്, സി.പി.ഒ.മാരായ ദീപക്, രാജേഷ്, സനല്‍, അനീഷ് എന്നിവരുടെ നേത്യത്വത്തില്‍ ബീമാപളളി, മാണിക്യവിളാകം അടക്കമുളള മേഖലകളില്‍ സ്ഥാപിച്ചിട്ടുളള സിസിടിവികളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു പ്രതിയെ അറസ്റ്റുചെയ്തത്.

ലഹരിവസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്നയാളാണ് സമ്മിലെന്ന് എസ്.ഐ. വി. സുനില്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക