Kerala
മലപ്പുറം അരീക്കോട് കോഴി വേസ്റ്റ് പ്ലാന്റിൽ വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു
30 Jul 20251 മിനിറ്റ് വായന

മലപ്പുറം: അരീക്കോട് മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. അതിഥിതൊഴിലാളികളായ വികാസ് കുമാർ(20), സമദ് അലി(20), ഹിതേഷ് ശരണ്യ(46) എന്നിവരാണ് കൊല്ലപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടാകുന്നത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കോഴി വേസ്റ്റ് പ്ലാന്‍റ് വൃത്തിയാക്കുന്നതിനിടെ ഒരു തൊഴിലാളി പ്ലാന്‍റിനുള്ളിലേക്കു വീണു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേരും ഉള്ളിലേക്കു വീഴുകയായിരുന്നു. മൂവരെയും മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു പേർ ബിഹാർ സ്വദേശികളും ഒരാൾ അസം സ്വദേശിയുമാണ്. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.





