Kerala
തോട്ടിലേക്ക് വൈദ്യുതലൈൻ പൊട്ടിവീണു; കുളിക്കാൻ ഇറങ്ങിയ 18കാരൻ ഷോക്കേറ്റ് മരിച്ചു
27 Jul 20251 മിനിറ്റ് വായന

മലപ്പുറം: പൊട്ടിവീണ വൈദ്യുതലൈനിൽനിന്നു ഷോക്കേറ്റ് പതിനെട്ടു വയസ്സുകാരൻ മരിച്ചു.കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂദ് (18) ആണ് മരിച്ചത്. മലപ്പുറം വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വൈദ്യുതലൈൻ പൊട്ടിവീണു കിടന്നിരുന്നതാണ് അപകടകാരണമെന്നാ വിവരം. മലപ്പുറത്ത് രാവിലെ മുതൽ കനത്തമഴയാണ് പെയ്തിരുന്നത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിനു വിട്ടുനൽകും.





