Kerala
HomeNews

യുവതിയെ ബലാത്സംഗംചെയ്ത കേസിൽ കോഴിക്കോട് ജിം ട്രെയിനർ പിടിയിൽ

27 Jul 20251 മിനിറ്റ് വായന
യുവതിയെ ബലാത്സംഗംചെയ്ത കേസിൽ കോഴിക്കോട് ജിം ട്രെയിനർ പിടിയിൽ

 


കോഴിക്കോട് :യുവതിയെ ബലാത്സംഗംചെയ്‌ത കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ. വെസ്റ്റ്ഹിൽ ശ്രീവത്സം വീട്ടിൽ സംഗീത് (31) നെ കസബ പോലീസ് പിടികൂടി.


കോഴിക്കോട്ടുള്ള ജിമ്മിലെ ട്രെയിനറായ പ്രതി കാസർകോടുള്ള യുവതിയുമായി പരിചയപ്പെടുകയും സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ മാർച്ച് എട്ടിന് നഗരത്തിലെ ഒരു ലോഡ്‌ജിലെ റൂമിൽ കൊണ്ടുപോയി ബലാത്സംഗംചെയ്യുകയായിരുന്നു.


തുടർന്ന് യുവതിയുടെ പരാതിയിൽ കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.


വെസ്റ്റ് ഹില്ലിൽ വെച്ച് പ്രതിയെ കസബ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക