Kerala
കനാലിൽ സ്ത്രീയുടെ അജ്‌ഞാത മൃതദേഹം; മുഖം അഴുകിയ നിലയിൽ, അന്വേഷണം
30 Jul 20251 മിനിറ്റ് വായന

കോഴിക്കോട്: വടകര -മാഹി കനാലിൽ സ്ത്രീയുടെ അജ്‌ഞാത മൃതദേഹം കണ്ടെത്തി. മാഹി കനാലിൽ തോടന്നൂർ കവുന്തൻ നടപാലത്തിനടുത്താണ് വൈകിട്ടോടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായ മൃതദേഹത്തിൻ്റെ മുഖം വ്യക്‌തമല്ല, നൈറ്റിയാണ് വേഷം. തലയിൽ വെള്ള തോർത്ത് കൊണ്ട് കെട്ടിയിട്ടുണ്ട്. ഇടത് കൈയിൽ കറുപ്പും കാവിയും ചരട് കെട്ടിയിട്ടുണ്ട്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വടകര പൊലീസ് സ്‌ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ നടത്തി. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വടകര സ്‌റ്റേഷൻ പരിധിയിൽ സ്ത്രീകളെ കാണാതായതുമായി ബന്ധപ്പെട്ട കേസുകൾ ഇല്ലാത്തതിനാൽ മറ്റു സ്‌റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത് ഇത്തരം കേസുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.





