Kerala
കോന്നി പാറമട അപകടം; കുടുങ്ങിക്കിടന്ന രണ്ടാമത്തെ വ്യക്തിയുടെ മൃതദേഹം കണ്ടെത്തി
8 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പത്തനംതിട്ട കോന്നി പയ്യനാമണ്‍ പാറമട അപകടത്തിൽപെട്ട രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. ബീഹാർ സ്വദേശി അജയ് റായിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം പാറമടയിൽ ഹിറ്റാച്ചിയുടെ മുകളിൽ പാറ ഇടിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്. ഹിറ്റാച്ചിയുടെ ക്യാബിനകത്ത് അജയ് റായിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. ടാസ്ക് ഫോഴ്സ് അംഗങ്ങൾ ഹിറ്റാച്ചിയുടെ അടുത്തേക്ക് ഇറങ്ങി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇന്നലെ ഹിറ്റാച്ചിക്കുള്ളിൽ അകപ്പട്ട ഒഡിഷ സ്വദേശി മഹാദേവ പ്രദാൻ്റെ മൃതദേഹം കണ്ടെത്തിയിരുന്നു.





