Kerala
HomeNews

കരിപ്പൂരിൽ വനിതാ യാത്രക്കാരിയിൽ നിന്ന് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു

25 Jul 20251 മിനിറ്റ് വായന
കരിപ്പൂരിൽ വനിതാ യാത്രക്കാരിയിൽ നിന്ന് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു

 


കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വനിതാ യാത്രക്കാരിയിൽ നിന്ന് 23 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരിയിൽ നിന്നാണ് 23. 42 കോടിയുടെ 23. 429 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. കണ്ണൂർ പയ്യന്നൂരിലെ എം.ടി.പി വീട്ടിൽ മഷൂദ ഷുഹൈബി (30) നെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.


ഇത്തിഹാദ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നും അബുദാബി വഴിയാണ് ഇവർ എത്തിയിരുന്നത്. ഇവരുടെ ചെക്കിൻ ബാഗേജിലാണ് 17 പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ചു വച്ചിരുന്നത്. ചോക്ലേറ്റുകൾ ഉൾപ്പെടെ ഭക്ഷ്യ വസ്തു പാക്കറ്റുകളിലായിരുന്നു ഇവ ഒളിപ്പിച്ചിരുന്നു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക