Kerala
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയ ഡപ്യൂട്ടി പ്രിസൺ ഓഫിസർക്ക് സസ്പെൻഷൻ
27 Jul 20251 മിനിറ്റ് വായന

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിന്റെ പേരിൽ ജയിൽ ഡപ്യൂട്ടി പ്രിസൺ ഓഫിസർക്ക് സസ്പെൻഷൻ. കൊട്ടാരക്കര സബ് ജയിലിലെ ഡപ്യൂട്ടി പ്രിസൺ ഓഫിസർ അബ്ദുൽ സത്താറിനെയാണ് ജയിൽ ഡിഐജി സസ്പെൻഡ് ചെയ്‌തത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തെ കുറിച്ച് മാധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്കുവച്ചത് വകുപ്പിനു മാനക്കേട് ഉണ്ടാക്കിയെന്നും ഉദ്യോഗസ്‌ഥരുടെ മനോവീര്യം തകർത്തെന്നുമാണ് ജയിൽ വകുപ്പിൻ്റെ കണ്ടെത്തൽ. ഇതേ തുടർന്നാണ് അബ്‌ദുൽ സത്താറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. അബ്‌ദുൽ സത്താർ നേരത്തെ കണ്ണൂർ ജയിലിൽ ജോലി നോക്കുന്നതിനിടെയുണ്ടായ അനുഭവങ്ങളാണ് മാധ്യമങ്ങളോട് പങ്കുവച്ചത്.





