Kerala
HomeNews

സ്വർണവില ഞെട്ടിച്ചു; ഇന്ന് വൻ കുതിപ്പ്, സർവകാല റെക്കോർഡിലേക്ക്, പവൻ-ഗ്രാം വില അറിയാം

22 Jul 20252 മിനിറ്റ് വായന
സ്വർണവില ഞെട്ടിച്ചു; ഇന്ന് വൻ കുതിപ്പ്, സർവകാല റെക്കോർഡിലേക്ക്, പവൻ-ഗ്രാം വില അറിയാം

 


കേരളത്തിൽ സ്വർണവിയിൽ ഇന്ന് വൻ കുതിപ്പ്. രാജ്യാന്തര വിപണിയിലും വില ഉയരുകയാണ്. ഡോളർ മൂല്യം ഇടിഞ്ഞിട്ടുണ്ട്


ക്രൂഡ് ഓയിൽ വിലയിൽ നേരിയ കുറവ് സംഭവിച്ചു. ബിറ്റ് കോയിൻ വില ഉയരുകയാണ് ഇന്ത്യൻ രൂപയുടെ മൂല്യം താഴ്ന്നു. കേരളത്തി വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. അതേസമയം, രാജ്യാന്തര വിപണിയിൽ വെള്ളി വില ഔൺസിന് 39 ഡോളറിലേക്ക് അടുത്തു


അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാർ ഉടൻ സാധ്യതയില്ല എന്നാണ് വിവരം. ഇതോടെ നേരത്തെ നിശ്ചയിച്ച 26 ശതമാനം ഇറക്കുമതി നികുതി അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തിയേക്കും. മറ്റു പല ഏഷ്യൻ രാജ്യങ്ങളേക്കാൾ കൂടുതലാണിത്. അടുത്ത മാസം ഒന്ന് മുതൽ പുതിയ നികുതി വരുമെന്നാണ് ട്രംപ് അറിയിച്ചിട്ടുള്ളത്. ഇത് വിപണിയിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.


വിപണിയിൽ ആശങ്ക വ്യാപിക്കുന്ന വേളയിലാണ് നിക്ഷേപകർ കൂടുതലായി സ്വർണത്തിലേക്ക് തിരിയുക. സാമ്ബത്തിക രംഗത്തെ ഇടിവ് തങ്ങളെ ബാധിക്കാതിരിക്കാനാണ് അവർ സ്വർണം വാങ്ങുന്നത്. ഏത് സമയവും വിറ്റ് പണമാക്കി മാറ്റാൻ സാധിക്കുമെന്നതും നേട്ടമാണ്. അതേസമയം, ഇന്ത്യയും ബ്രിട്ടനും വൈകാരെ വ്യാപാര കരാർ ഒപ്പിടാൻ തീരുമാനിച്ചത് വിപണിക്ക് നേരിയ പ്രതീക്ഷ നൽകുന്നുണ്ട്.

കേരളത്തിലെ ഇന്നത്തെ സ്വർണവില

കേരളത്തിൽ ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 105 രൂപ വർധിച്ച് 9285 രൂപയായി. പവന് 840 രൂപ കൂടി 74280 രൂപയായി. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പവൻ നിരക്കാണിത്. 240 രൂപ കൂടി വർധിച്ചാൽ സർവകാല റെക്കോർഡ് വിലയിലെത്തും. വൈകാതെ എല്ലാ റെക്കോർഡുകളും ഭേദിച്ച് സ്വർണം കുതിക്കുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിൽ വരാനിരിക്കുന്ന മറ്റൊരു മാറ്റവും സ്വർണവിലയെ ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അമേരിക്കയിലെ ജീവനക്കാരുടെ പെൻഷൻ ഫണ്ട് സ്വർണം, ബിറ്റ് കോയിൻ എന്നിവയിൽ നിക്ഷേപിക്കാൻ അനുമതി നൽകുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ഉത്തരവ് ഇറങ്ങിയാൽ സ്വർണത്തിന് ആവശ്യം ഏറുകയും വില കൂടുകയും ചെയ്യും. ക്രമാതീതമായി വില ഏറി വരുന്ന സാഹചര്യത്തിൽ കേരളത്തിൽ കുറിപ്പ പരിശുദ്ധിയിലുള്ള സ്വർണത്തിലേക്ക് കൂടുതൽ പേർ തിരിയുന്നുണ്ട്.


കുറഞ്ഞ കാരറ്റിലെ സ്വർണവില


കാരറ്റ് കുറയുമ്പോൾ സ്വർണത്തിന് വില കുറയുമെന്നതാണ് എടുത്തു പറയേണ്ട കാര്യം. 18 കാരറ്റ് സ്വർണം ഗ്രാമിന് 7615 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റിന് 5935 രൂപയും ഒമ്ബത് കാരറ്റിന് 3825 രൂപയുമാണ് വില. വെള്ളിയുടെ ഗ്രാം വില 123 രൂപയിൽ നിൽക്കുകയാണ്. അടുത്ത കാലത്തായി 18, 14 കാരറ്റുകളിലെ സ്വർണത്തിന് ആവശ്യക്കാർ ഏറിയിട്ടുണ്ട്. ഒമ്ബത് കാരറ്റ് സ്വർണത്തിന് ഹാൾമാർക്കിങ് നിർബന്ധമാക്കിയിരിക്കുകയാണ് സർക്കാർ 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക