Kerala
HomeNews

കുട്ടികളടക്കം ആക്രമണത്തിന് ഇരയാകുന്നു, തെരുവുനായ പ്രശ്ന‌ം പരിഹരിക്കാൻ നടപടികൾ ഉണ്ടായേ തീരൂ': ഹൈക്കോടതി

24 Jul 20251 മിനിറ്റ് വായന
കുട്ടികളടക്കം ആക്രമണത്തിന് ഇരയാകുന്നു, തെരുവുനായ പ്രശ്ന‌ം പരിഹരിക്കാൻ നടപടികൾ ഉണ്ടായേ തീരൂ': ഹൈക്കോടതി

 


കൊച്ചി: തെരുവുനായ വിഷയത്തിൽ സ്വരം കടുപ്പിച്ച് ഹൈക്കോടതി. ഒട്ടേറെ പേർക്കാണ് നായകളുടെ കടിയേൽക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ള ഒരുകൂട്ടം ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി. തെരുവുനായ പ്രശ്ന‌ം പരിഹരിക്കാൻ നടപടികൾ ഉണ്ടായേ തീരൂ എന്ന് കോടതി പറഞ്ഞു. കുട്ടികൾ ഉൾപ്പെടെയാണ് തെരുവുനായകളുടെ ആക്രമണത്തിന് ഇരയാകുന്നതെന്നും ജസ്റ്റിസ് സി.എസ്.ഡയസ് ചൂണ്ടിക്കാട്ടി.


നായകളുടെ ആക്രമണവുമായി ബന്ധപ്പെട്ട് 9,000ത്തിലധികം അപേക്ഷകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുമായി ബന്ധപ്പെട്ട തീരുമാനം എന്താണെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. ഇക്കാര്യത്തിൽ നേരത്തെയും കോടതി സർക്കാരിൽനിന്നു മറപടി ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ തീരുമാനം അറിയിക്കണം.


ലൈസൻസ് ഇല്ലാതെ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നായകളെ സംരക്ഷിക്കുന്നതിന് എതിരല്ല, പക്ഷേ നിയമപ്രകാരമുള്ള ലൈസൻസുകൾ ഉണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കി. നേരത്തെ തെരുവുനായകളുടെ കടിയേൽക്കുന്നവർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്നു നഷ്ടപരിഹാരം അനുവദിക്കുന്ന കാര്യത്തിൽ കോടതി സർക്കാരിനോട് നിലപാട് ആരാഞ്ഞിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക