Kerala
കനത്ത മഴയിൽ കോഴിക്കോട് മണ്ണാത്തിയേറ്റ് മല ഇടിഞ്ഞു; ജനങ്ങൾ ആശങ്കയിൽ
27 Jul 20251 മിനിറ്റ് വായന

കോഴിക്കോട്: കനത്ത മഴയിൽ കോഴിക്കോട് മണ്ണാത്തിയേറ്റ് മല ഇടിഞ്ഞു. നിലവിൽ ഭീഷണിയുള്ള ഇടങ്ങളിലെ ജനങ്ങളെ മാറ്റിപാർപ്പിച്ചു. 17 കുടുംബങ്ങളെയാണ് മാറ്റിപാർപ്പിച്ചത്. ഇന്നു രാവിലെ വലിയ ശബ്ദത്തോടെ പാറകഷ്ണങ്ങൾ താഴേക്കു പതിക്കുകയായിരുന്നു. തുടർന്ന് മലവെള്ളം കയറുകയായിരുന്നു. നിലവിൽ പ്രദേശത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ യോഗം നടക്കുകയാണ്.മഴ ഇനിയും പെയ്‌താൽ പ്രദേശത്ത് വെള്ളം നിറയുമെന്നും അത് ജനജീവിതം സ്തംഭിപ്പിക്കുമെന്നും ജനങ്ങൾ പറഞ്ഞു. തഹസിൽദാർ അടക്കമുള്ളവർ പ്രദേശം സന്ദർശിച്ചിട്ടുണ്ടെന്നും ഇപ്പോൾ കാര്യമായ ഭീഷണി നേരിടുന്നില്ലെന്നും അവർ പറഞ്ഞു.





