Kerala
HomeNews

ട്രോളിംഗ് നിരോധനം വ്യാഴാഴ്ച‌ അവസാനിക്കും; യാനങ്ങൾ നിയമങ്ങൾ പാലിക്കണം

30 Jul 20251 മിനിറ്റ് വായന
ട്രോളിംഗ് നിരോധനം  വ്യാഴാഴ്ച‌ അവസാനിക്കും; യാനങ്ങൾ നിയമങ്ങൾ പാലിക്കണം

 


ട്രോളിംഗ് നിരോധനം ജൂലൈ 31 വ്യാഴാഴ്ച‌ അർധരാത്രി അവസാനിക്കും. ആഗസ്റ്റ് ഒന്ന് മുതൽ കടലിൽ മത്സ്യബന്ധനത്തിനായി പോകുന്ന യാനങ്ങൾ ഫിഷറീസ് വകുപ്പിൽ നിന്നും ജില്ലാ ഭരണകൂടത്തിൽ നിന്നും ലഭിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ നിർബന്ധമായും പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം പാലിച്ചുവേണം മത്സ്യബന്ധനം നടത്തേണ്ടത്. ഇത് കടലിൽ വിവിധ യാനവിഭാഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള സംഘർഷം ഇല്ലാതാക്കുവാൻ സഹായിക്കും. ചെറുമത്സ്യങ്ങളെ പിടിക്കുന്നത് ഒഴിവാക്കുക. മത്സ്യബന്ധന യാനങ്ങളിൽ സുരക്ഷ ഉപകരണങ്ങൾ നിർബന്ധമായും സൂക്ഷിക്കുക. മത്സ്യബന്ധനത്തിനായി പോകുന്ന എല്ലാ തൊഴിലാളികളും യാനത്തിന്റെ രജിസ്ട്രേഷൻ രേഖകളും അവരവരുടെ ആധാർ കാർഡും നിർബന്ധമായും യാനത്തിൽ സൂക്ഷിക്കണം.

ഓരോ യാനം ഉടമയും മത്സ്യബന്ധനത്തിനായി പോകുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെ മുഴുവൻ തൊഴിലാളികളുടെയും ആധാർകാർഡ് ഉൾപ്പെടെയുള്ള പൂർണവിവരങ്ങൾ സമീപത്തുളള ഫിഷറീസ് വകുപ്പ് ഓഫീസിൽ നൽകേണ്ടതാണ്. നിയമം പാലിക്കാത്ത മത്സ്യബന്ധന യാനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക