Kerala
നിർബന്ധിത ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയിൽ ചീത്തവിളിയും മർദ്ദനവും ഭർത്താവിനെതിരെ കേസെടുത്തു
31 Jul 20251 മിനിറ്റ് വായന

കള്ളാർ: നിർബന്ധിത ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയിൽ ചീത്തവിളിയും മർദ്ദനവും, കടുത്ത മാനസിക പീഡനവും-ഭർത്താവിനെതിരെ ഭാര്യയുടെ പരാതിയിൽ രാജപുരം പോലീസ് കേസെടുത്തു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കള്ളാർ കൊട്ടോടി നാണം കൂടലിലെ കൂറ്റനാൽ വീട്ടിൽ കെ.കെ.ജോർജിൻ്റ മകൻ സണ്ണി കെ.ജോർജിന്റ്റ (44) പേരിലാണ് കേസ്.
ഭാര്യ ജിബി ഫിലിപ്പാണ് ക്രൂരമായ പീഡനത്തിനെതിരെ പോലീസിൽ പരാതി നൽകിയത്.
2011 ഫെബ്രുവരി 3 ന് വിവാഹിതരായ ഇരുവരും ഭർത്താവിന്റെ വീട്ടിൽ താമസിച്ചുവരവെ 2019 ഒക്ടോബർ 19 മുതൽ 2025 ജൂലായ് 28 വരെയുള്ള കാലത്താണ് പീഡനം നടന്നതെന്നാണ് പരാതി.
ഭാരതീയ ന്യായസംഹിതയിലെ 85, 296 വകുപ്പുകൾ പ്രകാരം ജാമ്യമില്ലാകുറ്റമാണ് ഭർത്താവിനെതിരെ ചുമത്തിയിരിക്കുന്നത്.





