Kerala
അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യും: സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും
21 Jul 20251 മിനിറ്റ് വായന

ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യും. കേരളത്തിൽ എത്തിച്ച ശേഷം ആകും പോസ്റ്റ്മോർട്ടം. അതുല്യയുടെ ഭർത്താവ് സതീഷിന്റെ പാസ്പോർട്ട് ഷാർജ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം ഇന്ന് ചേരും.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
അതുല്യയുടെ ഫോൺ അന്വേഷണ സംഘം പരിശോധിക്കും. സതീഷിന്റെ ലുക്കൗട്ട് നോട്ടീസ് ഇറക്കും. സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
സതീഷിന്റെ വാദങ്ങൾ തെറ്റെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ നിജസ്ഥിതി പുറത്തുവരുമെന്നും അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള പറഞ്ഞു. സതീഷ് പറയുന്നതിനെ വിശ്വാസത്തിലെടുക്കാൻ പറ്റില്ല. അന്വേഷണം പൂർത്തിയാകുമ്പോൾ നിജസ്ഥിതി പുറത്ത് വരും. താങ്ങാൻ പറ്റാത്ത ഉപദ്രവങ്ങൾ വരുമ്പോൾ ജീവനുള്ള ഏതൊരു വസ്‌തുവും തിരിച്ച് പ്രതികരിക്കില്ലേ. അങ്ങനെകൂട്ടിയാൽ മതി -അദ്ദേഹം പറഞ്ഞു.





