Kerala
HomeNews

മൊബൈൽ നൽകിയില്ല; എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

28 Jul 20251 മിനിറ്റ് വായന
മൊബൈൽ നൽകിയില്ല; എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

 


ആലപ്പുഴ: മാതാപിതാക്കൾ മൊബൈൽ നൽകാത്തതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചു. എടത്വ തലവടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മാണത്താറ മോഹൻലാൽ -അനിത ദമ്ബതികളുടെ മകൻ ആദിത്യൻ ആണ് വേദ വ്യാസ സ്‌കൂളിന് സമീപം തൂങ്ങി മരിച്ചത്.രാവിലെ ഗെയിം കളിക്കുന്നതിനായി അമ്മയോട് മൊബൈൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക