Kerala
HomeNews

ഫറോക്ക് പുതിയപാലത്തിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

25 Jul 20251 മിനിറ്റ് വായന
ഫറോക്ക് പുതിയപാലത്തിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

 


ദേശീയപാതയിലെ ഫറോക്ക് പുതിയ പാലത്തിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് രണ്ടു കാറുകളിൽ ഇടിച്ച് വൻ അപകടം.കാർ യാത്രക്കാരിൽ ഒരാൾ മരിച്ചു. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ബഷീർ(60) ആണ് മരിച്ചത്.അദ്ദേഹത്തിന്റെറെ ഭാര്യ ഖദീജയുടെ പരിക്ക് ഗുരുതരമാണ്.


ബസ്സിലെ യാത്രക്കാരായ മറ്റ് നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്.. ബസും കാറും ക്രെയിൻ ഉപയോഗിച്ചാണ് പ്രദേശത്ത് നിന്ന് നീക്കിയത്.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. അമിത വേഗത്തിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസ് കാറുകളിൽ ഇടിക്കുകയായിരുന്നു. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക